GULF & FOREIGN NEWS

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം തുടരുന്നു: 24 മണിക്കൂറിനിടെ രണ്ട് ഹിന്ദുക്കൾ കൊല്ലപ്പെട്ടു.

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വേട്ട തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദുക്കൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നരസിംഗി ജില്ലയിൽ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ശരത് മണി ചക്രവർത്തി (40) എന്ന വ്യാപാരിയെ ഒരു സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ചാർസിന്ദൂർ ബസാറിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്ന ഇദ്ദേഹത്തിന് വ്യക്തിപരമായ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹ വ്യാപാരികൾ പറഞ്ഞു.

മണിക്കൂറുകൾക്ക് മുൻപാണ് ജഷോർ ജില്ലയിൽ പത്രപ്രവർത്തകനും ഫാക്ടറി ഉടമയുമായ റാണാ പ്രതാപിനെ (45) അക്രമികൾ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഏഴ് ബുള്ളറ്റ് കെയ്സുകൾ കണ്ടെത്തിയിട്ടുണ്ട്.

ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 7 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങളും കാണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ജെനൈദയിൽ ഹിന്ദു യുവതിയെ പീഡിപ്പിക്കുകയും കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തിരുന്നു. കൂടാതെ മരുന്നുകട ഉടമയായ ഖോക്കൻ ചന്ദ്ര ദാസിനെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടക്കാല സർക്കാരിന് കീഴിൽ ഇതുവരെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും നേരെ 2,900-ലധികം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. (TNIE)

For more details: The Indian Messenger

Related Articles

Back to top button