FILMSINDIA NEWS
മക്കളോടൊപ്പം തിരുപ്പതിയിൽ ദർശനം നടത്തി ധനുഷ്; വീഡിയോകൾ വൈറൽ.

തിരുപ്പതി: തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് തന്റെ മക്കളായ യാത്രയ്ക്കും ലിംഗയ്ക്കുമൊപ്പം ബുധനാഴ്ച രാവിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. പുലർച്ചെയുള്ള ദർശനത്തിന് ശേഷം ക്ഷേത്രത്തിന് പുറത്തിറങ്ങിയ താരത്തെയും മക്കളെയും കാണാൻ വൻ ആരാധകക്കൂട്ടമാണ് തടിച്ചുകൂടിയത്. സിൽക്ക് മുണ്ടും അങ്കവസ്ത്രവും ധരിച്ച് പരമ്പരാഗത വേഷത്തിലാണ് മൂവരും ക്ഷേത്രത്തിലെത്തിയത്.
ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ ധനുഷിന്റെ മാനേജർ ശ്രേയസും കൂടെയുണ്ടായിരുന്നു. തിരക്കിനിടയിൽ അച്ഛന് സംരക്ഷണമൊരുക്കാൻ ശ്രമിക്കുന്ന ലിംഗയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത ‘തേരേ ഇഷ്ക് മേം’ ആണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ‘കാറ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താരം പൂർത്തിയാക്കിയിട്ടുണ്ട്. മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. (Indiatoday.in)

For more details: The Indian Messenger