INDIA NEWSKERALA NEWS

പ്രധാനമന്ത്രി നാളെ തലസ്ഥാനത്ത്; തിരുവനന്തപുരം വികസനത്തിനായി 8 കർമ്മപദ്ധതികൾ പ്രഖ്യാപിക്കും.

തിരുവനന്തപുരം: ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിനായി പുത്തൻ കർമ്മപദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (വെള്ളി) തലസ്ഥാനത്തെത്തും. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വികസന ബ്ലൂപ്രിന്റ് ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണങ്ങൾക്ക് കൂടി ഇതോടെ തുടക്കമാകും.

പ്രധാന വികസന നിർദ്ദേശങ്ങൾ:

മാലിന്യ സംസ്‌കരണം: ഇൻഡോർ മാതൃകയിൽ നഗരത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും.

ഭവന പദ്ധതി: സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി അഞ്ച് വർഷം കൊണ്ട് 20,000 വീടുകൾ പൂർത്തിയാക്കും.

വെള്ളക്കെട്ട് നിവാരണം: സൂറത്ത് മാതൃകയിൽ 101 വാർഡുകളിലും സമഗ്ര ഡ്രെയിനേജ് പദ്ധതി.

ടൂറിസം: പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീർത്ഥാടന ടൂറിസം പദ്ധതി.

ഗതാഗതം: തിരുവനന്തപുരം മെട്രോ പദ്ധതിക്ക് അതിവേഗ നടപടികൾ സ്വീകരിക്കും.

തീരസംരക്ഷണം: കടലാക്രമണം നേരിടുന്ന പ്രദേശങ്ങൾക്കായി പ്രത്യേക പാക്കേജ്.

ആരോഗ്യം: നഗരത്തിൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളുടെ ശൃംഖല വിപുലീകരിക്കും.

നദി ശുദ്ധീകരണം: ഗംഗാ മിഷൻ മാതൃകയിൽ കരമനയാർ, കിള്ളിയാർ ഉൾപ്പെടെയുള്ള തോടുകളും നദികളും ശുദ്ധീകരിക്കും.

നാളെ രാവിലെ 10.30-ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ പാപ്പനംകോട് സിഎസ്ഐആറിൽ സ്ഥാപിക്കുന്ന ഇന്നവേഷൻ ആൻഡ് ടെക്നോളജി ഹബ്ബിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. പരിപാടിയുടെ ഭാഗമായി കിഴക്കേക്കോട്ടയിൽ വൻ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button