GULF & FOREIGN NEWS
ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ്; ഡീഗോ ഗാർഷ്യ താവളം ഉപയോഗിച്ചേക്കുമെന്ന് സൂചന.

വാഷിംഗ്ടൺ: ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ, കരാറിലേർപ്പെടാൻ ഇറാൻ വിസമ്മതിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ സൈനിക താവളം അമേരിക്കയ്ക്ക് ഉപയോഗിക്കേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഡിപ്ലോമസിക്കാണ് ട്രംപ് മുൻഗണന നൽകുന്നതെങ്കിലും ഒരു ഉടമ്പടിക്ക് ഇറാൻ തയ്യാറാകുന്നതാണ് അവർക്ക് ബുദ്ധിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും കൂട്ടിച്ചേർത്തു.
2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വ്യോമസേന വിന്യാസമാണ് നിലവിൽ നടക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ രാഷ്ട്രീയ-സൈനിക നേതാക്കളെ വധിക്കുന്നതു മുതൽ ആണവ-മിസൈൽ കേന്ദ്രങ്ങൾ തകർക്കുന്നത് വരെയുള്ള വിവിധ പദ്ധതികൾ ട്രംപിന് മുന്നിൽ സമർപ്പിക്കപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് WSJ വെളിപ്പെടുത്തി. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യോമാക്രമണത്തിന് ശേഷിയുള്ള എഫ്-35, എഫ്-22 യുദ്ധവിമാനങ്ങളും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലും മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്. എന്ത് വിലകൊടുത്തും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുമെന്നാണ് അമേരിക്കയുടെ നിലപാട്. (Iranintl) https://www.iranintl.com/en/liveblog/202602154712

For more details: The Indian Messenger