INDIA NEWS

തമിഴ്‌നാട്ടിൽ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള ക്ഷേത്രരഥം മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്.

Sponsored

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ മയന കൊള്ളൈ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള ക്ഷേത്രരഥം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. അർദ്ധരാത്രിയോടെ രഥം റോഡിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അലങ്കരിച്ച വിഗ്രഹവുമായി ഭക്തർ രഥം പാലാർ നദിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നതായിരുന്നു ഉത്സവത്തിന്റെ പ്രധാന ചടങ്ങ്. രഥത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്നയുടനെ രഥത്തിന് സമീപം നിന്നിരുന്നവർ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (India today)

Sponsored

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button