INDIA NEWSKERALA NEWS
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട്ട് ശിലയിട്ടു; ചികിത്സാ ചിലവ് മൂന്നിലൊന്നായി കുറയുമെന്ന് മുഖ്യമന്ത്രി.

കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളത്തിന്റെ അഭിമാനമാകുന്ന രാജ്യത്തെ ആദ്യ പൊതുമേഖലാ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. കോഴിക്കോട് ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ’ (KIOTT) യാഥാർഥ്യമാകുന്നത്. സ്വകാര്യ മേഖലയിലെ വൻ ചികിത്സാ ചിലവ് മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസമാകുന്ന ഈ പദ്ധതി, മാതൃകാപരമായ ഇടപെടലാണെന്ന് ശിലാസ്ഥാപനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 299 കോടി രൂപയും ഉപകരണങ്ങൾക്കായി 99 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 350 കിടക്കകൾ, 10 ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാധുനിക ഐ.സി.യു സൗകര്യങ്ങൾ എന്നിവ സജ്ജമാക്കും. വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാന്റുകൾ ഉൾപ്പെടെ കരൾ, വൃക്ക, ഹൃദയം തുടങ്ങി വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. അവയവമാറ്റം കഴിഞ്ഞ രോഗികൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന പ്രഖ്യാപനം സർക്കാർ ഉടൻ നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രി നിർമ്മാണം പൂർത്തിയാക്കുന്നത്. (Kerala News.Gov)

For more details: The Indian Messenger