INDIA NEWSKERALA NEWS
അന്താരാഷ്ട്ര അംഗീകാരത്തിന്റെ തിളക്കത്തിൽ ഡോ. നവമി; ജോൺസ് ഹോപ്കിൻസ് ഇന്ത്യ റൈസ് ഫെലോഷിപ്പിന് അർഹയായി.

കൊച്ചി: വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച് കൊച്ചി അമൃത സ്കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നവമി. പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ (Johns Hopkins University) ഗുപ്ത-ക്ലിൻസ്കി ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ‘ഇന്ത്യ റൈസ് ഫെലോഷിപ്പ് 2026’-ലേക്കാണ് (India RISE Fellowship) ഡോ. നവമി തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തുടനീളമുള്ള ഗവേഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 40 വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായാണ് ഈ ഗ്ലോബൽ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് നവമി ഇടംപിടിച്ചത്. കമ്മ്യൂണിറ്റി മെഡിസിൻ മേഖലയിൽ നവമി നടത്തിയ മികച്ച ഗവേഷണ പ്രബന്ധങ്ങളും പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. നങ്ങ്യാർകുളങ്ങര നവനീതം വീട്ടിൽ പുഷ്പകുമാരിയുടെയും ശശിധരൻ പിള്ളയുടെയും മകളാണ് ഡോ. നവമി.
ഭർത്താവ് കിരൺ, മകൻ അവ്യുക്ത് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും സ്നേഹവുമാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് ഡോ. നവമി പറഞ്ഞു. കമ്മ്യൂണിറ്റി മെഡിസിൻ മേഖലയിലെ നവമിയുടെ ഈ നേട്ടം വരുംതലമുറയിലെ ഗവേഷകർക്ക് വലിയ മാതൃകയാണെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു. (NM Kayamkulam)

For more details: The Indian Messenger