GULF & FOREIGN NEWS
ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്; സൈനിക കേന്ദ്രങ്ങളിൽ നിന്ന് മാറാൻ ഇറാനികളോട് നിർദ്ദേശം.

ടെൽ അവീവ്/ടെഹ്റാൻ: ഇറാനിലെ സൈനിക വ്യവസായ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സമീപം താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോരണമെന്ന് ഇസ്രായേൽ സൈന്യം ശനിയാഴ്ച അടിയന്തര മുന്നറിയിപ്പ് നൽകി. ഇത്തരം മേഖലകളിലെ സാന്നിധ്യം ജീവന് ഭീഷണിയാണെന്നും മറുപടി അറിയിപ്പ് ലഭിക്കുന്നത് വരെ മാറിനിൽക്കണമെന്നും ഇസ്രായേൽ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ കമൽ പെൻഹാസി അറിയിച്ചു.
അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് സൈന്യം ശക്തമായ തിരിച്ചടി നൽകി തുടങ്ങിയതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. ആക്രമണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും ജനം ശാന്തരായിരിക്കണമെന്നും കൗൺസിൽ നിർദ്ദേശിച്ചു. സുരക്ഷ കണക്കിലെടുത്ത് വിദ്യാലയങ്ങൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ പകുതി ശേഷിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അത്യാവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഷോപ്പിംഗ് മാളുകളിൽ തിരക്ക് കൂട്ടരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. (iranintl)

For more details: The Indian Messenger