GULF & FOREIGN NEWS

ഖത്തറിൽ സ്വകാര്യ മേഖലയ്ക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം.

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള എല്ലാ ജീവനക്കാർക്കും മാർച്ച് 1 ഞായറാഴ്ച റിമോട്ട് വർക്കിംഗ് (Work from Home) അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ജോലിയുടെ സ്വഭാവം അനുവദനീയമായ എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. എന്നാൽ താഴെ പറയുന്ന മേഖലകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:

നേരിട്ടുള്ള സാന്നിധ്യം ആവശ്യമായ തൊഴിൽ മേഖലകൾ.
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഷോപ്പുകൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ.
റസ്റ്റോറന്റുകൾ, മറ്റ് സേവന മേഖലകൾ.

ഈ സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. (TPQ)

For more details: The Indian Messenger

Related Articles

Back to top button