FILMS
പൊട്ടിച്ചിരിപ്പിക്കാൻ വിഷ്ണു ഉണ്ണികൃഷ്ണനും സംഘവും; 'ഓട്ടംതുള്ളൽ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കൊച്ചി: ‘പാവാട’, ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഓട്ടംതുള്ളലി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു മാർത്താണ്ഡൻ ചിത്രം’ എന്ന പ്രഖ്യാപനത്തോടെ എത്തിയ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആദ്യ പോസ്റ്ററിലേതുപോലെ തന്നെ ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വേറിട്ട ഗറ്റപ്പിലാണ് സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് വികസിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കുടുംബത്തിലെ പ്രശ്നങ്ങൾ ഒരു നാടിന്റെ പ്രശ്നമായി മാറുന്നതും അതിലൂടെ ഉടലെടുക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കും. ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.
വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ബിബിൻ ജോർജ്, മനോജ് കെ.യു, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ തുടങ്ങി മലയാളത്തിലെ പ്രമുഖ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിനു ശശിറാം തിരക്കഥയൊരുക്കിയ ചിത്രത്തിന് രാഹുൽ രാജ് സംഗീതം നിർവ്വഹിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ( News: Vazhoor Jose)

For more details: The Indian Messenger