TECH
മെസഞ്ചർ ഡോട്ട് കോം നിർത്തലാക്കുന്നു; ഏപ്രിൽ മുതൽ സേവനം ഫേസ്ബുക്കിലേക്ക് മാറും.

പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ മെസഞ്ചർ ഡോട്ട് കോം (Messenger.com) 2026 ഏപ്രിൽ മുതൽ നിർത്തലാക്കുന്നതായി കമ്പനി അറിയിച്ചു. ഇതോടെ വെബ്സൈറ്റ് വഴിയുള്ള നേരിട്ടുള്ള മെസേജിങ് സേവനം ലഭ്യമാകില്ല. നിലവിൽ മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനും ലഭ്യമാകുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വെബ്സൈറ്റ് സേവനം നിർത്തുന്നതോടെ ഉപയോക്താക്കളെ തനിയെ ഫേസ്ബുക്ക് വെബ്സൈറ്റിലെ മെസേജിങ് സെക്ഷനിലേക്ക് റീഡയറക്ട് ചെയ്യും. എന്നാൽ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ മെസഞ്ചർ ഉപയോഗിക്കുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി സംഭാഷണങ്ങൾ തുടരാനാകും. മെസഞ്ചർ പിൻ (PIN) ഉപയോഗിച്ച് ചാറ്റ് ഹിസ്റ്ററി വീണ്ടെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. സ്റ്റാൻഡലോൺ ഡെസ്ക്ടോപ്പ് ആപ്പുകൾ ഒഴിവാക്കി സേവനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ നീക്കം. (TPQ)
For more details: The Indian Messenger



