GULF & FOREIGN NEWS

​റഷ്യയിൽ കത്തിക്കുത്ത്: നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്.

Sponsored

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ സർവകലാശാലയിലുണ്ടായ കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് മാധ്യമ റിപ്പോർട്ടുകളും മോസ്കോയിലെ ഇന്ത്യൻ മിഷനും അറിയിച്ചു.
​യുഫയിലുള്ള സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ കൗമാരക്കാരൻ അവിടെയുള്ള വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പ്രതിയെ തടയാൻ ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു. തുടർന്ന് പ്രതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജർ ജനറൽ ഐറിന വോൾക്ക് വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. (PTI)

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button