FILMS

വനത്തിൻ്റെ നിഗൂഢതകളുമായി 'സംഭവം അധ്യായം ഒന്ന്'; മാർച്ച് ആറിന് തീയേറ്ററുകളിലേക്ക്.

കൊച്ചി: പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ ചിത്രം ‘സംഭവം അധ്യായം ഒന്ന്’ മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിത്തു സതീശൻ മംഗലത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ ശ്രദ്ധനേടിയ ‘സംഭവം’ എന്ന ഹ്രസ്വചിത്രത്തെ ആസ്പദമാക്കിയുള്ളതാണ്. ദുരൂഹതകളും ഉദ്വേഗജനകമായ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഈ ചിത്രത്തിൻ്റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.



അസ്ക്കർ അലി, വിനീത് കുമാർ എന്നിവർക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പാലക്കാട്ടെ ധോണി ഫോറസ്റ്റ്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. കേരള-തമിഴ്നാട് അതിർത്തിയിലെ നിഗൂഢമായ ഒരു വനപ്രദേശത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. നവീൻ നജോസ് ഛായാഗ്രഹണവും അർജുൻ പ്രകാശ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗോഡ്വിൻ തോമസിന്റെ പശ്ചാത്തല സംഗീതവും പട്ടണം റഷീദ്, സമീറ സനീഷ് തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകുന്നു.
News: Vazhoor Jose

For more details: The Indian Messenger

Related Articles

Back to top button