INDIA NEWSKERALA NEWS

ഓച്ചിറയിൽ വൻ മയക്കുമരുന്ന് വേട്ട: MDMA പിടികൂടി, നാല് യുവാക്കൾ അറസ്റ്റിൽ.

ഓച്ചിറ: ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ബ് ഡിവിഷൻ ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്ത പോലീസ് സംഘം ഇവരിൽ നിന്ന് 20.01 ഗ്രാം MDMA കണ്ടുകെട്ടി. ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഈ ലഹരിമരുന്ന് ഓച്ചിറയിലെയും പരിസരത്തെയും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പോലീസ് അറിയിച്ചു.

ആദ്യ കേസിൽ ക്ലാപ്പന വരവിള സ്വദേശി നിഥിൻ (24), ആലുംപീടിക പ്രയാർ തെക്ക് സ്വദേശി അഭിഷേക് (22), തൊടിയൂർ പുലിയൂർവഞ്ചി സ്വദേശി അർച്ചന്ദ് (22) എന്നിവരാണ് പിടിയിലായത്. 2026 ഫെബ്രുവരി 11-ന് രാത്രി 7 മണിയോടെ നിഥിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.96 ഗ്രാം MDMA സഹിതം ഇവർ കുടുങ്ങിയത്. തുടർന്ന് നടന്ന പരിശോധനയിൽ അടുത്ത ദിവസം രാത്രി 9.30-ഓടെ ചങ്ങൻകുളങ്ങരയിൽ താമസിക്കുന്ന കോട്ടയം സ്വദേശി അനൂബ് (26) പിടിയിലായി. ഇയാളുടെ പക്കൽ നിന്നും 17.05 ഗ്രാം MDMA പോലീസ് പിടിച്ചെടുത്തു. കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ കണ്ണൻ, സായിസേനൻ, ഓച്ചിറ എസ്.ഐ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. (Kollam City Police)

For more details: The Indian Messenger

Related Articles

Back to top button