INDIA NEWSKERALA NEWS

കുവൈറ്റിൽ ഓച്ചിറ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

കുവൈറ്റ് സിറ്റി: കൊല്ലം ഓച്ചിറ സ്വദേശിയായ ജയകുമാർ ഹരിദാസ് (50) കുവൈറ്റിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കുവൈറ്റിലെ ഒരു എണ്ണക്കമ്പനിയിൽ ഫയർ ഫൈറ്റിംഗ് വിഭാഗത്തിൽ സീനിയർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഷമയാണ് ഭാര്യ. ശ്രീജ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.

ജയകുമാർ ഹരിദാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ കമ്പനി അധികൃതർ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. (NM)

For more details: The Indian Messenger

Related Articles

Back to top button