GULF & FOREIGN NEWS
ഖത്തറിൽ വിമാന സർവീസുകൾ നിർത്തിവെച്ചു; ആഭ്യന്തര സുരക്ഷ ശക്തമെന്ന് മന്ത്രാലയം.

ദോഹ: ഇറാനിലെ സൈനിക നീക്കങ്ങളെത്തുടർന്ന് ഖത്തർ ആകാശസീമ അടച്ചതോടെ ഖത്തർ എയർവേയ്സ് ദോഹയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ചു. ആകാശസീമ വീണ്ടും തുറക്കുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്നും വിമാനങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് സഹായം നൽകാൻ വിമാനത്താവളങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. അതേസമയം, പ്രാദേശികമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്തെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. (TPQ)
For more details: The Indian Messenger



