INDIA NEWSKERALA NEWS
ഡിജിറ്റൽ റവന്യൂ കാർഡ് നാളെ മുതൽ; സ്മാർട്ട് വില്ലേജ് ഓഫീസുകൾ ജനസൗഹൃദമെന്ന് മന്ത്രിമാർ.

പത്തനംതിട്ട: കേരള സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റവന്യൂ കാർഡ് ഫെബ്രുവരി 24-ന് സംസ്ഥാനത്തിന് സമർപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. മെഴുവേലി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചിപ്പും ക്യുആർ കോഡും യൂണിക് നമ്പറും ഉൾപ്പെട്ട, എടിഎം കാർഡ് മാതൃകയിലുള്ള ഈ കാർഡിൽ വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
കേരള ചരിത്രത്തിൽ ആദ്യമായി പട്ടയ മിഷൻ ആരംഭിച്ച് നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിന് സാധിച്ചു. അർഹരായ എല്ലാവർക്കും ഭൂമി ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഡിജിറ്റൽ റീസർവേയിലൂടെ പത്ത് ലക്ഷത്തിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഭൂമി ഇടപാടുകൾ അഴിമതി രഹിതമാക്കാൻ നടപടിക്രമങ്ങൾ ക്രോഡീകരിച്ചു. 21 സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം നിലവിൽ വന്നു. സംസ്ഥാനത്തെ 673 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്മാർട്ട് വില്ലേജ് ഓഫീസുകൾ ജനസൗഹൃദ മുഖമായി മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റവന്യൂ സ്മാർട്ട് ഓഫീസ് പദ്ധതിയിലൂടെ ഇ-ഓഫീസ്, ഓൺലൈൻ അപേക്ഷാ സൗകര്യം, ഫയൽ ട്രാക്കിംഗ് എന്നിവ നടപ്പിലായതോടെ ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാകുന്നുണ്ട്. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, എ.ഡി.എം. ബി. ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ. നെജോമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. (Kerala News)

For more details: The Indian Messenger