INDIA NEWSKERALA NEWS

നെടുമങ്ങാട് നവജാതശിശു മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) കമ്മീഷൻ അധ്യക്ഷൻ അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി. കുട്ടി മരിക്കാൻ കാരണക്കാരനായ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ചികിത്സാ പിഴവുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. (PTI)

For more details: The Indian Messenger

Related Articles

Back to top button