INDIA NEWS

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാം ഘട്ടം: രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഒ.ഡി.എഫ് പ്ലസ് മോഡലുകളാക്കാൻ കേന്ദ്ര സർക്കാർ.

Sponsored

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാം ഘട്ടം 2026-27 വരെ തുടരുമെന്ന് കേന്ദ്ര സർക്കാർ. ഗ്രാമങ്ങളെ വെളിയിട വിസർജന മുക്തമായി (ODF) നിലനിർത്തുന്നതിനൊപ്പം ശാസ്ത്രീയമായ ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തി എല്ലാ ഗ്രാമങ്ങളെയും ‘ഒ.ഡി.എഫ് പ്ലസ് മോഡൽ’ നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൽ ശക്തി സഹമന്ത്രി വി. സോമണ്ണ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശുചിത്വം എന്നത് സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ജനങ്ങളുടെ പെരുമാറ്റരീതിയിൽ മാറ്റം വരുത്താനുളള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും കേന്ദ്രം ഊന്നൽ നൽകുന്നുണ്ട്. ഇതിനായി ‘ജൻ ഭാഗീദാരി’ അഥവാ ജനപങ്കാളിത്തം ഉറപ്പാക്കും. പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനം വരെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾക്കുമായി നീക്കിവെക്കാം. 2026 ഫെബ്രുവരി 10 വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഒ.ഡി.എഫ് പ്ലസ് ഗ്രാമങ്ങളുടെ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. (PIB)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button