GULF & FOREIGN NEWSTOP NEWS

ഇസ്രായേലിൽ ഇറാന്റെ ക്ലസ്റ്റർ മിസൈൽ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ.

Sponsored
ഇറാൻ തൊടുത്തുവിട്ട ക്ലസ്റ്റർ ബോംബ് ഘടിപ്പിച്ച മിസൈൽ ടെൽ അവീവ് നഗരമേഖലയിൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രാമത് ഗാനിൽ മിസൈൽ നേരിട്ട് പതിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ വ്യക്തി മരണപ്പെട്ടതായി മാഗൻ ഡേവിഡ് അദോം (എം.ഡി.എ) ഡയറക്ടർ ജനറൽ എലി ബിൻ സ്ഥിരീകരിച്ചു. മിസൈലിൽ നിന്നുള്ള ചില്ലുകൾ (ഷ്രപ്‌നെൽ) ശരീരത്തിൽ തറച്ചതാണ് മരണകാരണമെന്ന് സംഭവസ്ഥലത്തെത്തിയ മെഡിക്കൽ സംഘം അറിയിച്ചു.

മിസൈൽ പതിച്ച റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ടെന്നും നിലവിൽ മറ്റ് ആളപായങ്ങളോ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ടെൽ അവീവിലും പരിസരപ്രദേശങ്ങളിലും ഒന്നിലധികം ഇടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. (Ynet)

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button