INDIA NEWSKERALA NEWS

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 5 പുതിയ ഡയാലിസിസ് മെഷീനുകൾ: സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Sponsored

കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 37 ലക്ഷം രൂപ വിനിയോഗിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഞ്ച് പുതിയ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു. നിലവിൽ ആറ് മെഷീനുകൾ മാത്രമുണ്ടായിരുന്ന ആശുപത്രിയിൽ പുതിയ മെഷീനുകൾ എത്തിയതോടെ പ്രതിദിനം 15 രോഗികൾക്ക് കൂടി അധികമായി ചികിത്സ നൽകാൻ സാധിക്കും.

Sponsored

പുതിയ ഡയാലിസിസ് മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം എംഎൽഎ സ്വിച്ച് ഓൺ കർമ്മത്തിലൂടെ നിർവഹിച്ചു. നിലവിൽ 400-ഓളം രോഗികൾ ഡയാലിസിസിനായി ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Sponsored

ആശുപത്രിയുടെ പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കൂടുതൽ മെഷീനുകൾ സ്ഥാപിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ രോഗികൾക്കും ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്ന് ഉദ്ഘാടന വേളയിൽ എംഎൽഎ പറഞ്ഞു. (Kerala News)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button