GULF & FOREIGN NEWSTOP NEWS

ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ കരാറിൽ ഒപ്പിട്ട് സെലൻസ്‌കി; യുഎഇയും ഖത്തറും ഇനി ഉക്രെയ്‌നിന്റെ സുരക്ഷാ പങ്കാളികൾ.

Sponsored

ഇറാൻ്റെ ഭീഷണി നേരിടുന്ന ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തി ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സുപ്രധാന പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പിട്ടു.

Sponsored

ഉക്രെയ്‌നിന്റെ അത്യാധുനിക സൈനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഇറാൻ്റെയും റഷ്യയുടെയും സഖ്യത്തിനെതിരെയുള്ള ആഗോള പോരാട്ടത്തിന്റെ ഭാഗമായാണ് മേഖലയിലെ സംഘർഷങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.

Sponsored

ശനിയാഴ്ച യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുമായി പ്രതിരോധ സഹകരണത്തിന് ഉക്രെയ്ൻ ധാരണയായി. മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിലെ വൈദഗ്ധ്യം കൈമാറുന്നത് ഉൾപ്പെടെയുള്ള 10 വർഷത്തെ തന്ത്രപരമായ പങ്കാളിത്ത കരാറിലാണ് ഖത്തറുമായി ഒപ്പിട്ടിരിക്കുന്നത്.

റഷ്യൻ അധിനിവേശത്തിന് ശേഷം നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന ഗൾഫ് രാജ്യങ്ങളെ തങ്ങളുടെ വിശ്വസ്ത പങ്കാളികളാക്കി മാറ്റാനുള്ള ഉക്രെയ്‌നിന്റെ ശ്രമമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യയുമായും സമാനമായ കരാറിൽ ഉക്രെയ്ൻ നേരത്തെ ഒപ്പിട്ടിരുന്നു. (WSJ & YNetNews)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button