പത്തനംതിട്ടയിൽ കരിമ്പുലി ഇറങ്ങി; ഭീതിയിലായി നാട്ടുകാർ, വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.


പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ കുളത്തുമൺ മേഖലയിൽ കരിമ്പുലി ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.
വനസംരക്ഷണ സമിതി പ്രസിഡന്റ് ഷിജുവിന്റെ പുരയിടത്തിലാണ് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കരിമ്പുലിയെ കണ്ടത്. പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ചു.
മേഖലയിലെ ഒരു കർഷകന്റെ ആടിനെ പുലി കടിച്ചുകൊന്നതായും റിപ്പോർട്ടുകളുണ്ട്. ഒരാഴ്ച മുമ്പ് സ്കൂൾ ബസിന് മുൻപിലും കരിമ്പുലിയെ കണ്ടതായി വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഉടൻ തന്നെ പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
മുൻപ് നാല് തവണ ഈ ഭാഗത്ത് നിന്ന് പുലിയെ പിടികൂടിയിട്ടുള്ളതിനാൽ വനംവകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. (KN)
For more details: The Indian Messenger



