GULF & FOREIGN NEWSINDIA NEWSTOP NEWS

ആസിഡ് ഉപയോഗിക്കുമ്പോൾ ജാഗ്രത; സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു.

റിയാദ്: താമസസ്ഥലത്തെ ബാത്റൂമിലെ പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായീൽ (51) ആണ് അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

അസീസിയയിലെ താമസസ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. മലിനജല പൈപ്പിലെ തടസ്സം മാറ്റാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുണ്ടായ അതിശക്തമായ ഗന്ധവും വിഷവാതകവുമാണ് മരണത്തിന് കാരണമായത്.

പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ ബാത്റൂമിൽ പ്രവേശിച്ച ഈസ്മായീൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു.

ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രവാസ ലോകത്തുള്ളവർ ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സുഹൃത്തുക്കൾ ഓർമ്മിപ്പിക്കുന്നു.

പാറ്റ, മൂട്ട എന്നിവയെ നശിപ്പിക്കാനുള്ള മരുന്നുകളോ ഡ്രൈനേജ് ക്ലീനറുകളോ ഉപയോഗിക്കുമ്പോൾ മുറിയിലുള്ള എല്ലാവരെയും വിവരം അറിയിക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. (Pravasi News)

For more details: The Indian Messenger

Related Articles

Back to top button