GULF & FOREIGN NEWSTOP NEWS
ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'; ലേസർ ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക.

ഇറാനെതിരായ യുദ്ധം ശക്തമാകുന്നതിനിടെ, ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി അത്യാധുനിക ലേസർ ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ യുഎസ് നാവികസേനയുടെ ഡിസ്ട്രോയർ കപ്പലുകളിൽ ഘടിപ്പിച്ചിട്ടുള്ള ‘ഹീലിയോസ്’ (HELIOS – High-Energy Laser with Integrated Optical Dazzler and Surveillance) സിസ്റ്റമാണ് ഇതിൽ പ്രധാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ലേസർ സംവിധാനം ഉപയോഗിച്ച് ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ സാധിക്കും. തീവ്രമായ ഊർജ്ജകിരണങ്ങൾ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചാണ് ഈ ആയുധം ശത്രുക്കളുടെ ആയുധങ്ങളെ നിഷ്പ്രഭമാക്കുന്നത്.
അമേരിക്കൻ നിർമ്മിത ഉപഗ്രഹങ്ങൾ, മിലിട്ടറി ഗ്രേഡ് മാൽവെയറുകൾ, റഡാർ ജാമിംഗ് സോഫ്റ്റ്‌വെയറുകൾ എന്നിവയും ഈ ഓപ്പറേഷനിൽ ഉപയോഗിക്കുന്നുണ്ട്. 2019-ൽ രൂപീകരിച്ച യുഎസ് സ്പേസ് ഫോഴ്സ് നൽകുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് കൃത്യമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഉപഗ്രഹങ്ങളിലെ ഇൻഫ്രാറെഡ് സെൻസറുകൾ വഴി റോക്കറ്റുകൾ എവിടെ നിന്നാണ് വിക്ഷേപിക്കുന്നതെന്ന് കണ്ടെത്താനും അവയെ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് തകർക്കാനും സൈന്യത്തിന് സാധിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. (NDTV)

For more details: The Indian Messenger