GULF & FOREIGN NEWSTOP NEWS

ഇറാൻ നാവികസേനാ മേധാവി അലിരേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) നാവികസേനാ കമാൻഡർ അലിരേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഏറെ ചർച്ചയായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് പിന്നിൽ പ്രവർത്തിച്ചത് തങ്‌സിരിയാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ ഈ വാർത്തയോട് ഇറാനോ ഇസ്രായേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാൻ തങ്ങളുമായി രഹസ്യമായി ചർച്ച നടത്തുന്നുണ്ടെന്നും എന്നാൽ പുറത്തുപറയാൻ അവർക്ക് ഭയമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങൾ വലിയ മേധാവിത്വം നേടിക്കഴിഞ്ഞുവെന്നും ഇറാൻ നാവികസേനയെ പൂർണ്ണമായും തകർത്തെറിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ മാസം ആരംഭിച്ച സൈനിക നീക്കത്തിലൂടെ ഇറാനിലെ 10,000-ത്തിലധികം സൈനിക ലക്ഷ്യങ്ങൾ അമേരിക്ക തകർത്തതായി സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറും വ്യക്തമാക്കി. (With input from Iranintl)

For more details: The Indian Messenger

Related Articles

Back to top button