GULF & FOREIGN NEWSTOP NEWS

ഇറാൻ മിസൈൽ ആക്രമണം: 4,000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യ സൈനിക താവളം ലക്ഷ്യമിട്ടു.

ഇറാൻ-അമേരിക്ക യുദ്ധം പുതിയ തലത്തിലേക്ക്. ചരിത്രത്തിലാദ്യമായി 4,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ-ബ്രിട്ടീഷ് സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ഇറാൻ ലക്ഷ്യമിട്ടു.

രണ്ട് ഇടത്തരം ദൂരപരിധിയിലുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മിസൈൽ യാത്രാമധ്യേ തകരുകയും രണ്ടാമത്തേതിനെ അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള എസ്എം-3 ഇന്റർസെപ്റ്റർ ഉപയോഗിച്ച് തടയാൻ ശ്രമിക്കുകയും ചെയ്തു.

താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും ഇറാന്റെ മിസൈൽ പ്രഹരശേഷി ലോകം കരുതിയതിലും എത്രയോ മുകളിലാണെന്ന് ഈ ആക്രമണം തെളിയിക്കുന്നു. 2,000 കിലോമീറ്റർ ദൂരപരിധി മാത്രമേ തങ്ങൾക്കുള്ളൂ എന്ന ഇറാന്റെ മുൻ അവകാശവാദങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് ഈ സൈനിക നീക്കം. (WSJ)

For more details: The Indian Messenger

Related Articles

Back to top button