GULF & FOREIGN NEWSTOP NEWS

ഇറാൻ-യുഎസ് യുദ്ധം: ആണവ ദുരന്തമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം വൻ ആണവ ദുരന്തത്തിന് (Nuclear Fallout) വഴിവെച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. എത്ര മുൻകരുതലുകൾ എടുത്താലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഹനാൻ ബാൽക്കി പറഞ്ഞു.

ഒരു ആണവ ദുരന്തമുണ്ടായാൽ അത് ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും. ലോകത്തെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള അമേരിക്കയും, മിഡിൽ ഈസ്റ്റിലെ ഏക ആണവ ശക്തിയായ ഇസ്രായേലും ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

യുഎഇയിലെ ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ട്. നേരത്തെ ഇറാന്റെ പ്രധാന ആണവനിലയങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവയ്ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു.

1945-ലെ ജപ്പാൻ ആണവ ആക്രമണത്തോടും 1986-ലെ ചെർണോബിൽ ദുരന്തത്തോടും ആണ് നിലവിലെ സാഹചര്യത്തെ ലോകാരോഗ്യ സംഘടന ഉപമിക്കുന്നത്. എന്നാൽ ഇസ്രായേൽ ആണവായുധം പ്രയോഗിക്കില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നത്. (MEE)

For more details: The Indian Messenger

Related Articles

Back to top button