GULF & FOREIGN NEWS

ഒമാനിലെ ദുകം തുറമുഖത്ത് ഡ്രോൺ ആക്രമണം; ഒരു തൊഴിലാളിക്ക് പരിക്ക്.

ഒമാനിലെ ദുകം തുറമുഖത്തിന് (Duqm Port) നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. രണ്ട് ഡ്രോണുകളാണ് തുറമുഖത്തെ ലക്ഷ്യമിട്ടെത്തിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്താണ് (mobile workers’ accommodation) പതിച്ചത്. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഇന്ധന ടാങ്കുകൾക്ക് സമീപമാണ് വീണതെങ്കിലും മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ തൊഴിലാളിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ ഒമാൻ ശക്തമായി അപലപിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. (timesofoman)

For more details: The Indian Messenger

Related Articles

Back to top button