INDIA NEWSKERALA NEWSTOP NEWS

കായംകുളത്ത് തെരഞ്ഞെടുപ്പ് ആവേശം; എൽഡിഎഫ് കൺവൻഷനും യുഡിഎഫ് ഓഫീസ് ഉദ്ഘാടനവും നടന്നു; എൻഡിഎ സ്ഥാനാർത്ഥി ഇന്ന് പത്രിക സമർപ്പിക്കും.

കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കായംകുളം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. എൽഡിഎഫിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ നിർവ്വഹിച്ചു.


മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തമ്പി മേട്ടുത്തറ ഇന്ന് (2026 മാർച്ച് 23) തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കാർത്തികപ്പള്ളി താലൂക്കിലെ അസിസ്റ്റന്റ് വരണാധികാരി മുൻപാകെയാണ് അദ്ദേഹം പത്രിക നൽകുന്നത്.

വികസനത്തിന് ശക്തമായ നേതൃത്വം വേണമെന്നും കായംകുളത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഒരു നാട്ടുകാരൻ വേണമെന്നുമാണ് എൻഡിഎ പ്രചാരണത്തിൽ മുന്നോട്ടുവെക്കുന്നത്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button