INDIA NEWS

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനുമടക്കം എട്ടുപേർ പിടിയിൽ, അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്ക്.

Sponsored

കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരിവേട്ടയിൽ ഡോക്ടറും അഭിഭാഷകനുമടക്കം എട്ടുപേരെ കടവന്ത്ര പോലീസ് പിടികൂടി.

Sponsored

ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷാജി ഫെർണാണ്ടോ (ഷോൺ), ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, അഭിഭാഷകൻ രോഹിത് നായർ, ന്യൂട്രീഷ്യനിസ്റ്റ് അക്ബർ ഷാ തുടങ്ങിയവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കൊക്കെയ്ൻ, മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

മുഖ്യപ്രതിയായ ഷോൺ രണ്ടുദിവസം മുമ്പ് സർക്കാർ ആഡംബര കപ്പലായ നെഫർറ്റിറ്റിയിൽ നടത്തിയ ക്രൂയിസ് പാർട്ടിയിലേക്കും ലഹരിമരുന്ന് എത്തിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു.

വിദേശത്തുനിന്നാണ് ഈ ലഹരിവസ്തുക്കൾ എത്തിയതെന്ന വിവരത്തെത്തുടർന്ന് കസ്റ്റംസും അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷോൺ എന്ന് പോലീസ് വ്യക്തമാക്കി. (KN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button