GULF & FOREIGN NEWSTOP NEWS

ഖത്തറിൽ മിസൈൽ ആക്രമണം; എട്ട് പേർക്ക് പരിക്ക്, നിയന്ത്രണങ്ങൾ തുടരുന്നു.

ഇറാൻ ദോഹയിൽ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് വീണ അവശിഷ്ടങ്ങൾ (fragments) തട്ടി ഖത്തറിൽ എട്ടുപേർക്ക് പരിക്കേറ്റതായും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്ള ഖലീഫ അൽ മുഫ്താഹ് സ്ഥിരീകരിച്ചു.

ശനിയാഴ്ച രാത്രി വൈകി നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രാലയ വക്താക്കൾ സ്ഥിതിഗതികൾ വിശദീകരിച്ചു. ഇറാനിൽ നിന്ന് തൊടുത്ത 65 ബാലിസ്റ്റിക് മിസൈലുകളിൽ 63 എണ്ണവും 12 ഡ്രോണുകളിൽ 11 എണ്ണവും ഖത്തർ പ്രതിരോധ സേന വിജയകരമായി തകർത്തു. രണ്ട് മിസൈലുകൾ അൽ ഉദൈദ് വ്യോമതാവളത്തിലും ഒരു ഡ്രോൺ റഡാർ സംവിധാനത്തിലും പതിച്ചെങ്കിലും അവിടെ ആളപായമില്ല. രാജ്യത്തുടനീളം 114 ഇടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായും റിപ്പോർട്ടുണ്ട്.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാർച്ച് 1 ഞായറാഴ്ച സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചു.

സ്കൂളുകൾ, സർവ്വകലാശാലകൾ, കിന്റർഗാർട്ടനുകൾ എന്നിവ ഞായറാഴ്ച മുതൽ ഓൺലൈൻ പഠനത്തിലേക്ക് മാറിയിട്ടുണ്ട്. ഖത്തർ വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തിവെച്ചു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. (Doha News)

For more details: The Indian Messenger

Related Articles

Back to top button