GULF & FOREIGN NEWSINDIA NEWS
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഫോടനവും തീപിടുത്തവും; മിസൈൽ അവശിഷ്ടങ്ങൾ വീണതെന്ന് സ്ഥിരീകരണം.

ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ (Industrial Area) ഞായറാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനങ്ങളും കറുത്ത പുക ഉയരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. അൽ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ നടത്തിയ രണ്ടാം ഘട്ട മിസൈൽ ആക്രമണങ്ങളെത്തുടർന്ന് മിസൈൽ അവശിഷ്ടങ്ങൾ (shrapnel) പതിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തമുണ്ടായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും ഈ സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. (Doha News)
For more details: The Indian Messenger



