INDIA NEWSKERALA NEWSTOP NEWS

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു.

Sponsored

പ്രശസ്ത ചലച്ചിത്ര-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

Sponsored

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ രാജേന്ദ്രൻ, മലയാള സിനിമയിലും നാടക ലോകത്തും ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരീ ഭർത്താവാണ്.

Sponsored

സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. തൃശ്ശൂർ തൃത്തല്ലൂർ സ്വദേശിയായ അദ്ദേഹത്തിന്റെ ഭൗതികദേഹം കൊല്ലത്തെ പൊതുദർശനത്തിന് ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തൃശ്ശൂരിലെ വീട്ടുവളപ്പിൽ നടക്കും. (Kerala News)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button