INDIA NEWSTOP NEWS
ബാലരാമപുരത്ത് വൻ ആയുധശേഖരം പിടികൂടി; പോലീസ് പട്രോളിങ്ങിനിടെയാണ് കണ്ടെത്തൽ.

തിരുവനന്തപുരം ബാലരാമപുരത്ത് പുത്രക്കാട് വാട്ടർ ടാങ്കിന് സമീപത്ത് നിന്ന് വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആയുധങ്ങൾ.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പോലീസ് പട്രോളിങ്ങിനിടെയാണ് ഈ ആയുധങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. സംഘർഷ സാധ്യതയുള്ള പ്രദേശമായതിനാൽ നടത്തിയ വിശദമായ പരിശോധനയിലാണ് വാളുകൾ, മഴു, വെട്ടുകത്തി, പൈപ്പുകൾ, ഇരുമ്പ് തണ്ടുകൾ, ഓലപ്പടക്കം, ഗുണ്ടുകൾ തുടങ്ങിയവ കണ്ടെത്തിയത് .
ആരാണ് ആയുധങ്ങൾ ഇവിടെ എത്തിച്ചതെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . പിടിച്ചെടുത്ത ആയുധങ്ങൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. (Kerala News)
For more details: The Indian Messenger



