GULF & FOREIGN NEWSTOP NEWS

യുഎസ് ചർച്ചകൾ തള്ളി ഇറാൻ; സമാധാന കരാർ അസാധ്യമെന്ന് ഇസ്രായേൽ.

തെഹ്‌റാൻ/ജെറൂസലേം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന കരാറിനായി ശ്രമിക്കുമ്പോഴും വാഷിംഗ്ടൺ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇസ്രായേൽ. ഇറാനുമായുള്ള പ്രാഥമിക ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുവെന്നും യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ അവർ സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇങ്ങനെയൊരു ചർച്ചയേ നടന്നിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇതിനിടെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും നേരെ വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായേൽ ചൊവ്വാഴ്ച അറിയിച്ചു.

ലെബനനിലും ഫലസ്തീൻ പ്രദേശങ്ങളിലും സാധാരണക്കാർ കൊല്ലപ്പെട്ടാൽ ഇസ്രായേൽ സൈന്യത്തിന് നേരെ കടുത്ത ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ പടക്കപ്പലുകൾ വെള്ളിയാഴ്ച മിഡിൽ ഈസ്റ്റിലെത്തും. ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് 25 ദിവസം പിന്നിട്ടതായും ജനങ്ങൾ ലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. (Iranintl)

For more details: The Indian Messenger

Related Articles

Back to top button