GULF & FOREIGN NEWSTOP NEWS
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ആക്രമണം.

റിയാദ്: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമാകുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ചൊവ്വാഴ്ച ഇറാൻ ആക്രമണം നടത്തി. യുദ്ധം തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഇറാനിൽ മാത്രം 555 പേർ കൊല്ലപ്പെട്ടതായി ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു.
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റിരുന്ന ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഭാര്യ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. ഇറാനെതിരായ സൈനിക നടപടികൾ നാല് മുതൽ അഞ്ച് ആഴ്ച വരെ നീളാൻ സാധ്യതയുണ്ടെന്നും എന്നാൽ അതിൽ കൂടുതൽ കാലം യുദ്ധം തുടരാൻ താൻ സജ്ജനാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. (TNIE)
For more details: The Indian Messenger



