GULF & FOREIGN NEWSTOP NEWS
റീസ പഹ്ലവി പുതിയ ഇറാന്റെ നയം പ്രഖ്യാപിച്ചു; പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യം.

ഇറാനിലെ നിലവിലെ ഭരണകൂടത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ കാഴ്ചപ്പാട് പ്രഖ്യാപിച്ച് നാടുകടത്തപ്പെട്ട രാജകുമാരൻ റീസ പഹ്ലവി. ഭീകരവാദികളെയും സായുധ സംഘങ്ങളെയും പിന്തുണയ്ക്കുന്നത് നിർത്തലാക്കുമെന്നും യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി (IAEA) പൂർണ്ണമായി സഹകരിക്കുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ‘അബ്രഹാം കരാർ’ വിപുലീകരിച്ച് ‘സൈറസ് കരാർ’ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറബ് അയൽരാജ്യങ്ങൾക്ക് സമാധാനവും സുരക്ഷയും ഉറപ്പുനൽകുന്നതിനായി ‘അഷാർക്ക് അൽ-അവ്സത്തിൽ’ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇറാന്റെ ഭരണമാറ്റത്തിന് പിന്തുണ നൽകാൻ അദ്ദേഹം അറബ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. (Iranintl)
For more details: The Indian Messenger



