INDIA NEWSKERALA NEWSTOP NEWS
സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.

കൊട്ടാരക്കരയിൽ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചെങ്ങമനാട് ബി.ആർ.എം സ്കൂളിലെ ബസ് ഡ്രൈവർ കുര അനുമന്ദിരത്തിൽ ജി. രാജേന്ദ്രൻ (62) ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ കൊട്ടാരക്കരയിലായിരുന്നു സംഭവം. കുട്ടികളെ കയറ്റുന്നതിനായി ബസ് പിന്നിലേക്ക് എടുത്ത് തിരിക്കുന്നതിനിടെ രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ബസ് നിർത്തി സീറ്റിൽ കുഴഞ്ഞുവീണു.
സമീപവാസികൾ ചേർന്ന് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രൻ കൃത്യസമയത്ത് ബസ് നിർത്തി ഓഫ് ചെയ്തതിനാൽ വലിയൊരു അപകടം ഒഴിവായി. 12 വർഷമായി ബി.ആർ.എം സ്കൂളിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. സംസ്കാരം നടത്തി. ഭാര്യ: ഓമന, മക്കൾ: ആശാരാജ്, അനുരാജ്. (Kerala News)

For more details: The Indian Messenger