GULF & FOREIGN NEWSINDIA NEWSKERALA NEWSTOP NEWS
സൗദിയിൽ റോഡപകടം: കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ വഹാബ് അൽകോബാറിൽ അന്തരിച്ചു.

അൽകോബാറിൽ ഉണ്ടായ റോഡപകടത്തിൽ കരുനാഗപ്പള്ളി വെളുത്തമണൽ കൈപള്ളിയിൽ അബ്ദുൽ വഹാബ് (59) മരണപ്പെട്ടു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചായിരുന്നു അപകടം. കഴിഞ്ഞ 25 വർഷമായി ദമ്മാം വ്യാവസായ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം അൽകോബാറിലായിരുന്നു താമസം.
പരേതനായ ഹാജി സൈനുദ്ദീൻ സാറിന്റെ മകൾ ഉമ്മു ഹബീബയാണ് ഭാര്യ. അബീറ, അബ്റാർ, ആയിഷ എന്നിവർ മക്കളും അൻസാർ മരുമകനുമാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽകോബാറിലെ തുക്ബ ഖബർസ്ഥാനിൽ ഖബറടക്കും. (Pravasi News)
For more details: The Indian Messenger



