GULF & FOREIGN NEWSTOP NEWS

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്.

Sponsored

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 48 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

Sponsored

ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെത്തുടർന്ന് ആഗോള എണ്ണ വിപണി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ട്രംപിന്റെ അന്ത്യശാസനം. ഇതിന് പിന്നാലെ, ഇറാൻ ഇസ്രായേലിലെ ഡിമോണ, അരാദ് തുടങ്ങിയ ജനവാസ മേഖലകളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മിസൈൽ ആക്രമണത്തിൽ 180-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.

Sponsored

അമേരിക്ക തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ യുഎസ് കേന്ദ്രങ്ങളും ഊർജ്ജ നിലയങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ തിരിച്ചടിച്ചു. അതേസമയം, ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കി.

ഇറാൻ ആക്രമണങ്ങളെ ജി7 രാജ്യങ്ങൾ അപലപിക്കുകയും ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികൾ ചർച്ചകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായാൽ മേഖല പൂർണ്ണമായും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. (Iranintl)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button