അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ്; കീഴടങ്ങില്ലെന്ന് പ്രഖ്യാപനം.

മിഡിൽ ഈസ്റ്റ് യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായ അയൽരാജ്യങ്ങളോട് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയൻ ശനിയാഴ്ച പരസ്യമായി മാപ്പ് പറഞ്ഞു. ഇറാന് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ആ രാജ്യങ്ങളിൽ നിന്ന് ഉണ്ടാകാത്തിടത്തോളം കാലം അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് അദ്ദേഹം സായുധ സേനയ്ക്ക് കർശന നിർദ്ദേശം നൽകി. മുൻപുണ്ടായ ആക്രമണങ്ങൾ സൈന്യത്തിനുള്ളിലെ ആശയവിനിമയ പാളിച്ചകൾ മൂലമാണെന്നും അദ്ദേഹം വിശദീകരിച്ചു.
തർക്കങ്ങൾ നയതന്ത്രത്തിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ തങ്ങളുടെ മണ്ണിൽ ആക്രമണം നടത്തുന്ന രാജ്യങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇറാന്റെ നിരുപാധിക കീഴടങ്ങൽ എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. അത് അമേരിക്കയുടെ വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. (Iranintl)
For more details: The Indian Messenger



