GULF & FOREIGN NEWSTOP NEWS

ഇറാന്റെ 'നിരുപാധിക കീഴടങ്ങൽ' ആവശ്യപ്പെട്ട് ട്രംപ്; ബങ്കർ തകർത്ത് ഇസ്രായേൽ.

ഇറാനെതിരെയുള്ള യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ, രാജ്യം “നിരുപാധികമായി കീഴടങ്ങാതെ” (Unconditional Surrender) യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ, ഇറാന്റെ ഭാവി ഭരണകൂടത്തെക്കുറിച്ച് പ്രതികരിക്കവെ, അവിടെ മറ്റൊരു മതനേതാവ് അധികാരത്തിൽ വരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. “അത് ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും; മതനേതാക്കൾ ഭരണത്തിൽ വരുന്നതിൽ എനിക്ക് വിരോധമില്ല,” എന്ന് അദ്ദേഹം പറഞ്ഞു.. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ മകൻ മോജ്തബ ഖമേനി ഭരണമേൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ടെഹ്‌റാനിലെ ഭരണസിരാകേന്ദ്രത്തിന് താഴെ ഖമേനിക്കായി നിർമ്മിച്ച രഹസ്യ ഭൂഗർഭ ബങ്കർ ഇസ്രായേൽ സൈന്യം തകർത്തു. 50 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഖമേനിയുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹിജാസി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ചില രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയൻ പറഞ്ഞെങ്കിലും, യുദ്ധം തുടങ്ങിയവർ അതിന് മറുപടി പറയണമെന്നാണ് ഇറാന്റെ നിലപാട്.(Iranintl)

For more details: The Indian Messenger

Related Articles

Back to top button