GULF & FOREIGN NEWSTOP NEWS
ഒമാനിൽ കനത്ത മഴയും മിന്നൽ പ്രളയവും: 5 കുട്ടികളടക്കം 10 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി.

മസ്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ച് കുട്ടികളടക്കം പത്തുപേർ മരിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടന്ന വിവിധ രക്ഷാപ്രവർത്തനങ്ങളിലൂടെ 29 പേരെ സുരക്ഷിതരായി പുറത്തെടുത്തു. ബർക്കയിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. റുസ്താഖിൽ പഴകിയ മൺകെട്ടിടം തകർന്ന് നാല് കുട്ടികൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബർക്കയിൽ പത്തുപേരുമായി പോയ വാഹനം ഒഴുക്കിൽപ്പെട്ടതിനെത്തുടർന്ന് മൂന്നുപേർ മരിച്ചു; ഏഴുപേരെ രക്ഷപ്പെടുത്തി. വാദി അൽ മാവിലിൽ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മസ്കറ്റ്, സീബ്, മവാലെ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയും വാദികളിൽ കുടുങ്ങിയവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവിൽ ഒമാനിലുടനീളം 161 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതി, ടെലികോം സേവനങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്നു വരുന്നതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. (Muscat Daily)

For more details: The Indian Messenger