ഓച്ചിറ,കളിയിക്കശ്ശേരിൽ ശ്രീഭദ്രഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവിമാഹാഭാഗവത നവാഹയജ്ഞം ഏപ്രിൽ 10 മുതൽ.

ഓച്ചിറ: കളിയിക്കശ്ശേരിൽ ശ്രീഭദ്രഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടാമത് ശ്രീമദ് ദേവിമാഹാഭാഗവത നവാഹയജ്ഞം 2026 ഏപ്രിൽ 10 വെള്ളിയാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിക്കും. പുലർച്ചെ 5 മണിക്ക് ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 6.30-ന് അഖണ്ഡനാമജപയജ്ഞം നടക്കും. കൊല്ലം മുഖത്തല പ്രണവം മ്യൂസിക് അഖണ്ഡനാമ സമിതിയുടെ നേതൃത്വത്തിലാണ് അവതരണം. ശ്രീ. എൻ. രാജനും സഹോദരങ്ങളും (രശ്മി ഭവനം, പ്രയാർ വടക്ക്) ആണ് സമർപ്പണം നിർവ്വഹിക്കുന്നത്.
വൈകുന്നേരം 6 മണി മുതൽ പ്രശസ്ത സോപാന സംഗീത കലാകാരൻ ശ്രീ. ശൂരനാട് ഹരികുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ ശ്രീ. ബാബുനാരായണൻ, ശ്രീ. ശൂരനാട് ഹരികുമാർ എന്നിവരെ ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ആദരിക്കും. തുടർന്ന് 6.30-ന് ദീപാരാധനയും 7 മണിക്ക് വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രകാശനം എന്നിവയും നടക്കും. പ്രൊഫ. കെ. നാരായണൻ നമ്പൂതിരി (കൊട്ടപ്പള്ളിൽ ഇല്ലം, പ്രയാർ വടക്ക്) ആചാര്യവരണം നിർവ്വഹിക്കും. രാത്രി 7.15-ന് യജ്ഞാചാര്യൻ ഭാഗവതദാസൻ കോന്നിയിർ ശശിധരൻ നായർ ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. (NM)
For more details: The Indian Messenger



