INDIA NEWSKERALA NEWS

ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം.

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. കുന്നത്തൂർ ഐവർകാല സ്വദേശി ഹരികൃഷ്ണൻ (18) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. കഴിഞ്ഞ ഞായറാഴ്ച തിരുവാഭരണ ഘോഷയാത്രയ്ക്കിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് ഒരു സംഘം ഹരികൃഷ്ണനെ തടിക്കഷണം കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ ഹരികൃഷ്ണൻ മസ്തിഷ്ക മരണത്തിന് കീഴടങ്ങുകയായിരുന്നു. വികലാംഗരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ യുവാവ്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധത്തിലാണ്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കാരണമാണ് പോലീസ് നടപടി വൈകുന്നതെന്ന് ആക്ഷേപമുണ്ട്. നിലവിൽ ശക്തികുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button