GULF & FOREIGN NEWSTOP NEWS

ഖത്തർ എയർവേയ്‌സ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു; ഷെഡ്യൂൾഡ് വിമാനങ്ങൾക്കുള്ള വിലക്ക് തുടരും.

ദോഹ: ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഖത്തർ എയർവേയ്‌സ് നടത്തുന്ന പ്രത്യേക സർവീസുകളുടെ പൂർണ്ണരൂപം പുറത്തുവിട്ടു. ഈ വിമാനങ്ങൾ ഷെഡ്യൂൾഡ് സർവീസുകളുടെ പുനരാരംഭമല്ലെന്നും പ്രത്യേക അനുമതിയോടെയുള്ള സർവീസുകൾ മാത്രമാണെന്നും എയർലൈൻ വ്യക്തമാക്കി.

മാർച്ച് 10, ചൊവ്വാഴ്ച:
ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ കൈറോ, ലണ്ടൻ ഹീത്രൂ, ജിദ്ദ, മനില, കൊച്ചി, മസ്‌കറ്റ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, നെയ്‌റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ, മോസ്കോ എന്നീ നഗരങ്ങളാണുള്ളത്. അതേസമയം, സിയോൾ, മോസ്കോ, ലണ്ടൻ ഹീത്രൂ, ഡൽഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെർത്ത്, നെയ്‌റോബി, ഇസ്താംബുൾ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ദോഹയിൽ എത്തും.

മാർച്ച് 11, ബുധനാഴ്ച:
ഈ ദിവസം ദോഹയിൽ നിന്ന് ടൊറൻ്റോ, ഡാളസ്, ലണ്ടൻ ഹീത്രൂ, പാരിസ്, മാഡ്രിഡ്, റോം, ഡൽഹി, ജിദ്ദ, മസ്‌കറ്റ്, ഹോങ്കോംഗ്, സിയോൾ, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബൺ, കൈറോ എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പുറപ്പെടും. മടക്കയാത്രയിൽ കൈറോ, ലണ്ടൻ, ജിദ്ദ, മനില, കൊച്ചി, മസ്‌കറ്റ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, നെയ്‌റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ, മോസ്കോ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ദോഹയിൽ എത്തും.

മാർച്ച് 12, വ്യാഴാഴ്ച:
മാർച്ച് 12-ന് ദോഹയിലേക്കുള്ള മടക്ക സർവീസുകളാണ് പ്രധാനമായും പട്ടികയിലുള്ളത്. ടൊറൻ്റോ, ഡാളസ്, ലണ്ടൻ ഹീത്രൂ, പാരിസ്, മാഡ്രിഡ്, റോം, ഡൽഹി, ജിദ്ദ, മസ്‌കറ്റ്, ഹോങ്കോംഗ്, സിയോൾ, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബൺ, കൈറോ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ദോഹയിൽ ഇറങ്ങും. കൺഫേം ചെയ്ത ടിക്കറ്റുകൾ ഉള്ളവർ മാത്രം വിമാനത്താവളത്തിൽ എത്തണമെന്നും എയർലൈൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. (TPQ)

For more details: The Indian Messenger

Related Articles

Back to top button