GULF & FOREIGN NEWSTOP NEWS

വ്യാജവിവരങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: ഖത്തറിൽ 313 പേർ അറസ്റ്റിൽ.

Sponsored

ദോഹ: നിലവിലെ സാഹചര്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് 313 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെ ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് പ്രിവൻഷൻ വിഭാഗമാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ പിടികൂടിയത്.

Sponsored

ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ച് വീഡിയോകൾ ചിത്രീകരിക്കുക, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക, പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

Sponsored

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. (QNA)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button