INDIA NEWSKERALA NEWSTOP NEWS

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്.

തിരുവനന്തപുരം കണിയാപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് അമീനയുടെ സഹോദരീപുത്രനായ ഫൈസൽ തീയിട്ടത്. സംഭവത്തിൽ മംഗലപുരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഫൈസൽ പണം ആവശ്യപ്പെട്ട് ബഹളം വെക്കുകയും വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ സ്വന്തം കൈഞരമ്പ് മുറിച്ച ഇയാളെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ഫൈസൽ പുലർച്ചെയോടെ വീടിന് തീയിടുകയായിരുന്നു.

ഫൈസലിന്റെ ഭീഷണി ഭയന്ന് കുടുംബം നേരത്തെ മറ്റൊരു വീട്ടിലേക്ക് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. (KN)

For more details: The Indian Messenger

Related Articles

Back to top button