INDIA NEWSKERALA NEWSTOP NEWS
കായംകുളം സ്വദേശി റിയാദിൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്.

റിയാദ്: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ അപ്പോയിന്റ്മെന്റ് എടുത്തിരുന്ന കായംകുളം സ്വദേശി റിയാദിൽ അന്തരിച്ചു. കായംകുളം കീരിക്കാട് തെക്ക് എൻ.എച്ച് വില്ലയിൽ നിസ്സാം ഹസ്സൻകുഞ്ഞ് (44) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 18 വർഷമായി റിയാദ് എയർപോർട്ടിലെ ജി.ഡി.എൽ മിഡിൽ ഈസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മരണവിവരമറിഞ്ഞതിനെ തുടർന്ന് ജിദ്ദയിലുള്ള സഹോദരൻ നിയാസും മാതാവ് നസീമ ബീവിയും റിയാദിലെത്തിയിട്ടുണ്ട്. ജസീലാ ജലീൽ ആണ് ഭാര്യ. മിൻഹ, മിസ്ബ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു. (Pravasi News)
For more details: The Indian Messenger



